കൊല്ലൂർ മൂകാംബിക ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തേതാണ് പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം. ഉത്തര മലബാറിലെ പ്രശസ്തമായ ഈ സരസ്വതീ ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭത്തിനും ഏറെ പ്രശസ്തമാണ്.
നിറമാല, ഗുരുതി, അലങ്കാര പൂജ, അഷ്ടദ്രവ്യ ഗണപതി ഹോമം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ദിനവും രാവിലെ 8:00 മുതൽ 9:30 വരെ വിദ്യാരംഭ ചടങ്ങുകൾ നടത്തപ്പെടുന്നു.
ക്ഷേത്രദർശന ക്രമം: മഹാഗണപതി → നാഗസ്ഥാനം → അരയാൽ പ്രദക്ഷിണം → ശ്രീ മൂകാംബികാ ദേവി → ഭദ്രകാളി → ശിവ-പാർവ്വതീ സമേത സങ്കല്പം.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്ന തിരുഉത്സവം.
മീനമാസത്തിലെ പൂരം നാളിൽ ആഘോഷിക്കപ്പെടുന്ന പൂരമഹോത്സവം.
മഹാഗണപതി ഹോമവും അഷ്ടദ്രവ്യ കലശാഭിഷേകവും.
നവകലാശ അഭിഷേകം, പ്രത്യേക നാഗപൂജ, നൂറുംപാലും.
41 ദിവസത്തെ മണ്ഡല മഹോത്സവ ചടങ്ങുകൾ.
ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി ദിനത്തിലെ സവിശേഷ പൂജകൾ.
ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ: